ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിതമായ ലഡാക്കിലേക്കുള്ള ന്ദർശനത്തെ ഗൗരവത്തിലെടുത്ത് ചൈന. സ്ഥിതിഗതികൾ വഷളാക്കിയേക്കാവുന്ന ഒരു പ്രവർത്തനത്തിലും ഒരു കക്ഷിയും ഏർപ്പെടരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ മോഡിയുടെ സന്ദർശനത്തിന് പിന്നാലെ പ്രതികരിച്ചു.
ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാർഗങ്ങളിലൂടെ സ്ഥിഗതികൾ തണുപ്പിക്കുന്നതിനുള്ള ആശയവിനിമയത്തിലും ചർച്ചകളിലുമാണ്. ഈ ഘട്ടത്തിൽ സ്ഥിതിഗതികൾ വഷളാക്കിയേക്കാവുന്ന ഒരു പ്രവർത്തനത്തിലും ഒരു കക്ഷിയും ഏർപ്പെടരുത്- ചൈനീസ് വക്താവ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം എടുത്ത് പറയാതെ ആയിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം. ഇന്ന് രാവിലെയാണ് മോഡി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ലഡാക്കിലെത്തിയത്. ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയിലെ ഒരംഗം ലഡാക്ക് സന്ദർശിക്കുന്നത്. സൈനികരുമായി സംവദിച്ച പ്രധാനമന്ത്രി സ്ഥിതിഗതികൾ വീക്ഷിച്ചു.