കൊവിഡിൽ രാജ്യം തളരുമ്പോൾ, അംബാനിക്ക് നേട്ടം മാത്രം; ജിയോയിൽ 1894 കോടിയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി യുഎസ് കമ്പനി ഇന്റൽ

ന്യൂഡൽഹി: മുകേഷ് അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ ജിയോയിലേക്ക് യുഎസിൽ നിന്നും വൻ നിക്ഷേപം വരുന്നു. യുഎസിലെ തന്നെ വൻകിട കമ്പനിയായ ഇന്റൽ ജിയോയിലേക്ക് നിക്ഷേപം നടത്തുമെന്ന് ധാരണയായി. ഇന്റലിന്റെ നിക്ഷേപ വിഭാഗമായ ഇന്റൽ ക്യാപിറ്റലാണ് 1894.5 കോടിയുടെ നിക്ഷേപം നടത്തുക.

ഇതിലൂടെ 0.39ശതമാനത്തിന്റെ ഉടമസ്ഥാവകാശം ജിയോ പ്ലാറ്റ്‌ഫോമിൽ ഇന്റലിന് ലഭിക്കും. ലോക്ക് ഡൗണിനു ശേഷം പന്ത്രണ്ട് വിദേശ നിക്ഷേപമാണ് ജിയോയ്ക്ക് ലഭിച്ചത്.

ഫേസ്ബുക്ക്, കെകെആർ ജനറൽ, അറ്റ്‌ലാന്റിക്ക് വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളും ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ ജിയോയിലെ മൊത്തം വിദേശ നിക്ഷേപം 1,17,588.45 കോടി രൂപയായി ഉയർന്നു.

Exit mobile version