ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1500ലേറെ പേര്‍ക്കാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 1502 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 18016 ആയി ഉയര്‍ന്നു.
പത്തൊമ്പത് പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 272 ആയി ഉയര്‍ന്നു. ബംഗളൂരുവില്‍ മാത്രം രോഗം സ്ഥിരീകരിച്ചത് 889 പേര്‍ക്കാണ്.
കര്‍ണാടകയില്‍ ഒരു എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചു. മംഗളൂരു സിറ്റി നോര്‍ത്ത് എംഎല്‍എയും ബിജെപി നേതാവുമായ ഡോ. ഭരത് ഷെട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. എംഎല്‍എ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്.
19 deaths and 1502 new COVID19 cases reported in the state till 5pm today; the total number of positive cases in the state is now 18,016: Karnataka Health Department pic.twitter.com/yUYcKOahEZ
— ANI (@ANI) July 2, 2020
Discussion about this post