ലഖ്‌നൗ: ചൈനീസ് ആപ്പുകള്‍ ഫോണില്‍ നിന്നും നീക്കം ചെയ്യുന്നവര്‍ക്ക് മാസ്‌ക് സൗജന്യമായി നല്‍കുമെന്ന് അറിയിച്ച് ബിജെപി എംഎല്‍എ. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ആപ്പുകള്‍ നീക്കം ചെയ്തവര്‍ക്കാണ് എംഎല്‍എ അനുപമ ജയ്‌സ്വാളിന്റെ ഓഫര്‍.
’59 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുന്നവര്‍ക്ക് ഫ്രീയായി മാസ്‌കുകള്‍ നല്‍കുന്ന ക്യാംപെയിന്‍ ഞാന്‍ തുടങ്ങുകയാണ്’, അനുപമ ജയ്സ്വാള്‍ അറിയിച്ചു. ബിജെപിയുടെ മഹിളാ മോര്‍ച്ചയുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.
യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ അടിസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഇവര്‍. എന്നാല്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഇവരെ മന്ത്രിസ്ഥാനത്തുനിന്നും കഴിഞ്ഞ വര്‍ഷം മാറ്റുകയായിരുന്നു. ടിക് ടോക്ക്, യുസി ബ്രൗസര്‍ തുടങ്ങി ചൈനീസ് നിര്‍മ്മിതമായ 59 ആപ്പുകള്‍ക്ക് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്നത്തെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
Discussion about this post