ഡെറാഡൂണ്‍: ജെസിബി കയറ്റിയെത്തിയ ലോറി കയറിയപ്പാടെ തകര്‍ന്ന ബെയ്‌ലി പാലം സൈന്യം പുനര്‍നിര്‍മ്മിച്ചു. വെറും അഞ്ച് ദിവസം കൊണ്ടാണ് സൈന്യം പാലത്തിന്റെ പണി തീര്‍ത്തത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഉത്തരാഖണ്ഡിലാണ് സൈന്യം പണിത ബെയ്‌ലി പാലം ജൂണ്‍ 22നാണ് തകര്‍ന്നു വീണത്.
അമിതഭാരവുമായി എത്തിയ ലോറിയാണ് പാലം തകരാന്‍ ഇടയാക്കിയത്. ഇതിന് പിന്നാലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ അതിവേഗം പാലം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. 2009 ല്‍ നിര്‍മ്മിച്ച പാലത്തിന് 18 ടണ്‍ വരെ ഭാരം താങ്ങാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഏകദേശം 26 ടണ്‍ ഭാരവുമായി വന്ന ലോറി പാലം കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പാലം തകര്‍ന്നടിഞ്ഞത്. മുന്നറിയിപ്പ് വകവെയ്ക്കാതെ പാലത്തിലേക്ക് വാഹനം കയറ്റിയതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
മുന്‍കൂട്ടി നിര്‍മ്മിക്കപ്പെട്ട ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചു എളുപ്പത്തില്‍ നിര്‍മിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുമുള്ള താല്‍ക്കാലിക പാലമാണ് ബെയ്‌ലി പാലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള പാലം ഉപയോഗിക്കുന്നുണ്ട്.
#WATCH Uttarakhand: A vehicle fell off Bailey Bridge in Pithoragarh as the bridge collapsed while the vehicle was crossing it. Two people who were injured were taken to Munsyari for medical treatment. pic.twitter.com/kcWYwyi1Ds
— ANI (@ANI) June 22, 2020
Discussion about this post