മുംബൈ: മഹാരാഷ്ട്രയില്‍ അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 5537 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 180298 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8053 ആയി ഉയര്‍ന്നു. നിലവില്‍ 79075 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 93154 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ഡല്‍ഹിയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2442 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 89802 ആയി. 61 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2803 ആയി ഉയര്‍ന്നു.
198 deaths and 5,537 new COVID19 cases reported in Maharashtra today, taking the total number of cases in the state to 1,80,298 including 79,075 active cases, 93,154 recovered cases and 8053 deaths: State Health Department pic.twitter.com/HkxwqfiGVv
— ANI (@ANI) July 1, 2020
Discussion about this post