പനജി: ഗോവയില്‍ ബിജെപി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എയെ മഡ്ഗാവ് ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും സമ്പര്‍ക്കമുണ്ടായ എല്ലാവരെയും ക്വാറന്റൈനിലാക്കുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസം സംസ്ഥാന ആരോഗ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗോവയില്‍ ഇതുവരെ 1400 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 700 പേരാണ് ചികിത്സയിലുള്ളത്.
അതെസമയം രാജ്യത്ത് നിലവില്‍ 2,20,114 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,157 പേര് രാജ്യത്ത് കൊവിഡ്-19 രോഗമുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ ആകെ എണ്ണം 3,47,978 ആണ്.
Discussion about this post