ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ആഗസ്റ്റ് ഒന്നിന് പ്രിയങ്ക ബംഗ്ലാവൊഴിയണമെന്നാണ് ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ കേന്ദ്ര സർക്കാർ പ്രിയങ്കയ്ക്കുള്ള പ്രത്യേക സുരക്ഷ പിൻവലിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വസതി ഒഴിയാൻ ആവശ്യപ്പെട്ടത്. അതേസമയം വിഷയത്തിൽ നിയമപരമായ ആലോചനകൾക്ക് ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്കയും നെഹ്റു കുടുംബത്തിലെ മറ്റ് നേതാക്കളായ സോണിയ, രാഹുൽ എന്നിവരും ഉയർത്തിയിരുന്നത്.
Discussion about this post