ബംഗളൂരു: കൊവിഡ് 19 വൈറസ് വ്യാപനം മൂലം ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറയുന്ന താരമാണ് പ്രകാശ് രാജ്. ഇപ്പോള്‍ കര്‍ണാടകയിലെ ഉള്‍നാട്ടിലെ കുരുന്നുകള്‍ക്ക് പഠന സഹായവുമായി എത്തിയിരിക്കുകയാണ് താരം. ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടിയ ദിവസ വേതനക്കാരെയും കുടിയേറ്റ തൊഴിലാളികളെയും സഹായിക്കാന്‍ മുന്നോട്ട് വരുമെന്ന് പ്രകാശ് രാജ് നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ കുട്ടികളുടെ പഠനത്തിന് സഹായവുമായി എത്തിയിരിക്കുന്നത്.
കൊവിഡിന്റെ സാഹചര്യത്തില്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികളെയാണ് നടന് തന്റെ പ്രകാശ് രാജ് ഫൗണ്ടേഷനിലൂടെ സഹായിക്കുന്നത്. നടന് ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ‘പ്രകാശ് രാജ് ഫൗണ്ടേഷനിലൂടെ കര്‍ണാടകയിലെ ഉള്‍നാടുകളില്‍ ക്ലാസുകള്‍ നഷ്ടമാകുന്ന കുട്ടികളിലേക്ക് എത്തിയിരിക്കുകയാണ്. ഇവര്‍ക്ക് ഇവരുടെ ജീവിതം തിരിച്ചു നല്കുന്നതില് അത്യധികം സന്തോഷിക്കുന്നു,’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
നടന്റെ പ്രവര്‍ത്തനങ്ങളില്‍ ആശംസകള്‍ അറിയിച്ച് നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. പ്രകാശ് രാജ് തന്റെ ജന്മദിനമായ മാര്‍ച്ച് 26ന് ചെന്നൈ, പുതുച്ചേരി, ഖമാം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 11 തൊഴിലാളികള്‍ക്ക് അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ താമസിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തിരുന്നു.
Reaching out to children missing classes..from the schools we work on to empower in rural Karnataka .. a #prakashrajfoundation initiative . The joy of giving back to life #justasking pic.twitter.com/09tUZiaOyy
— Prakash Raj (@prakashraaj) June 30, 2020
Discussion about this post