ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 18653 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 585493 ആയി ഉയര്‍ന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 17400 ആയി ഉയര്‍ന്നു. നിലവില്‍ 220114 ആക്ടീവ് കേസുകളാണ് ഉള്ളത്. 347979 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4878 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 174761 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 245 പേരാണ് മരിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ 75979 ആക്ടീവ് കേസുകളാണ് ഉള്ളത്.
മുംബൈയില്‍ പുതുതായി 903 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 77197 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരാണ് മരിച്ചത്. ഇതോടെ മണസംഖ്യ 4554 ആയി ഉയര്‍ന്നു. നിലവില്‍ 28473 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 44170 പേരാണ് രോഗമുക്തി നേടിയത്.
507 deaths and 18,653 new #COVID19 cases in the last 24 hours; Positive cases in India stand at 5,85,493 including 2,20,114 active cases, 3,47,979 cured/discharged/migrated & 17,400 deaths: Ministry of Health & Family Welfare pic.twitter.com/9Faj9kP65c
— ANI (@ANI) July 1, 2020
Discussion about this post