മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4878 പേര്‍ക്ക്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 174761 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 245 പേരാണ് മരിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ 75979 ആക്ടീവ് കേസുകളാണ് ഉള്ളത്.
മുംബൈയില്‍ പുതുതായി 903 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 77197 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരാണ് മരിച്ചത്. ഇതോടെ മണസംഖ്യ 4554 ആയി ഉയര്‍ന്നു. നിലവില്‍ 28473 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 44170 പേരാണ് രോഗമുക്തി നേടിയത്.
Maharashtra reports 245 deaths and 4878 new #COVID19 positive cases today. Out of 245 deaths, 95 occurred in the last 48 hours and 150 from the previous period. The total number of cases in the state reaches 1,74,761 including 75,979 active cases: State Health Department pic.twitter.com/eYF6IJmFQN
— ANI (@ANI) June 30, 2020