മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 1097 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് 59 പോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 20 ദിവസങ്ങളായി 3000 ത്തിന് മുകളിലാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം.

സംസ്ഥാനത്ത് ഇതുവരെ 1,69,883 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7610 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു.

Exit mobile version