കാംഗര്‍: ഇസ്ലാമിന്റെ ശത്രുക്കള്‍ തന്നെ ലക്ഷ്യം വെക്കുകയാണ് ഞാന്‍ ഒരിക്കലും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് മതപ്രഭാഷകന് സാകിര്‍ നായിക്. മലേഷ്യയില്‍ ഒരു പൊതുചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമാധാനത്തിന് വേണ്ടി താന്‍ പ്രയത്നിച്ചു. അതാണ് തന്നെ ഒറ്റപ്പെടുത്താന്‍ പ്രധാനകാരണം. സമാധാനം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു മനുഷ്യത്വത്തിനുള്ള പരിഹാരങ്ങള്‍ പകര്ന്നുനല്കി. താന്‍ ഇസ്ലാം പ്രചരിപ്പിക്കുന്നു എന്നതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഞാനൊരു മൗലികവാദിയായ മുസ്ലീമാണ് അതിലെനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നായികിനെതിരെ കള്ളപ്പണ ഇടപാട്, വിദ്വേഷ പ്രസംഗം എന്നിവ ഉള്‍പ്പടെ നിരവധി കേസുകളാണ് ഇന്ത്യയിലുള്ളത്.
Discussion about this post