ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാടും ലോക്ക് ഡൗണ്‍ നീട്ടി. ജൂലൈ 31 വരെയാണ് നീട്ടിയിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടിയത്. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
തമിഴ്‌നാട്ടില്‍ ഇന്ന് 3949 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 86,000 ആയി. കൊവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് 62 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,141 ആയി ഉയര്‍ന്നു.
ചെന്നൈയില്‍ ഇന്ന് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ചെന്നൈയില്‍ മാത്രം 2167 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം ചെന്നൈയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
Discussion about this post