കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു.
പ്രതിരോധ മരുന്നില്ലാത്തതാണ് കോവിഡ് വ്യാപനം തടയാന്‍ കഴിയാത്തതിന്റെ പ്രധാനകാരണം. അതിനിടെ ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍ സര്‍ക്കാര്‍. കോവിഡിനിടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ‘സന്ദേഷ്’ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബംഗാള്‍ സര്‍ക്കാര്‍.
സുന്ദര്‍ബന്‍സില്‍ നിന്നുള്ള തേന്‍ അടങ്ങിയിട്ടുള്ള ഈ മധുര പലഹാരം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെങ്കിലും കോവിഡിനുള്ള മറുമരുന്ന് അല്ലെന്ന് അധികൃതര്‍ പറയുന്നു. പശുവിന്‍ പാലില്‍ നിന്ന് ഉണ്ടാക്കുന്ന ചീസും സുന്ദര്‍ബന്‍സില്‍ നിന്നുള്ള ശുദ്ധമായ തേനും ചേര്‍ത്ത് തയ്യാറാക്കുന്ന ഇതില്‍ കൃത്രിമ സുഗന്ധങ്ങളൊന്നും ചേര്‍ക്കില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഈ പലഹാരം രണ്ടു മാസത്തിനകം സന്ദേഷ് വിപണിയിലെത്തും. നഗരത്തിലും സമീപ ജില്ലകളിലും ലഭ്യമാകും. പലഹാരം നിര്‍മ്മിക്കുന്നതിനുള്ള തേന്‍ പിര്‍ഖാലി, ജാര്‍ഖാലി, സുന്ദര്‍ബന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുമെന്ന് മന്ത്രി മന്തുരം പഖിറ പറഞ്ഞു.
ഈ സാധനങ്ങള്‍ ശാസ്ത്രീയമായി സംഭരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈ മധുരപലഹാരത്തില്‍ വിവിധ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളായ മഞ്ഞള്‍, തുളസി, കുങ്കുമം, ഏലം, ഹിമാലയന്‍ തേന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
Discussion about this post