ധാക്ക: ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് 23 മരണം. തലസ്ഥാനമായ ധാക്കയിലാണ് അപകടം സംഭവിച്ചത്. 23 പേരെ മരിച്ചതിനു പുറമെ, നിരവധി പേരെ കാണാതായി. ബോട്ടില്‍ 50ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി അഗ്നിരക്ഷാസേനാംഗം ഇനായത് ഹുസൈന് അറിയിച്ചു.
കാണാതായവര്‍ക്കായി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദര്‍ഘട്ടിന് സമീപത്തായാണ് അപകടമുണ്ടായത്. ബോട്ടില്‍ അമ്പതിലധികം പേര് തിങ്ങിക്കൂടിയാണ് യാത്ര ചെയ്തിരുന്നതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്കി.
Discussion about this post