ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാതൃഭാഷയായ ഹിന്ദിക്ക് എട്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ തോറ്റു. പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും പരീക്ഷാ ഫലം പുറത്ത് വന്നപ്പോഴാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
ശനിയാഴ്ചയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷയില്‍ ഏകദേശം 2.70 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹിന്ദി പരീക്ഷയില്‍ പരാജയപ്പെട്ടത്. ഹൈസ്‌കൂള്‍ പരീക്ഷയില്‍ 5.28 ലക്ഷം വിദ്യാര്‍ത്ഥികള്‍ തോറ്റതായി അധികൃതര്‍ അറിയിച്ചു.
ഹൈസ്‌കൂള്‍ പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലുമായി 2.39 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഹിന്ദി പരീക്ഷയെഴുതാതെ മാറി നിന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 10 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഹിന്ദി പരീക്ഷയില്‍ പരാജയപ്പെട്ടതെന്ന് വിദ്യാഭ്യാസ ബോര്‍ഡും അറിയിച്ചു.
Discussion about this post