ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ദേശവിരുദ്ധ പ്രസ്താവനയുമായി ബിജെപി നേതാവും എംപിയുമായ പ്രഗ്യ സിങ് ഠാക്കൂർ. വിദേശിക്ക് ജനിച്ച ഒരാൾക്ക് ഒരിക്കലും ദേശസ്‌നേഹി ആകാൻ സാധിക്കില്ലെന്നാണ് പ്രഗ്യയുടെ പ്രസ്താവന.
‘ഒരു വിദേശ വനിതയുടെ ഗർഭപാത്രത്തിൽ നിന്ന് പിറന്നയാൾക്ക് ഒരു ദേശസ്‌നേഹിയാകാൻ കഴിയില്ല, മണ്ണിന്റെ മകന് മാത്രമേ മാതൃരാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്,’- പ്രഗ്യയുടെ പ്രസ്താവനയിങ്ങനെ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നേരത്തെയും പ്രഗ്യ വിവാദ പരാമർശം നടത്തിയിരുന്നു. രണ്ട് രാജ്യത്ത് പൗരത്വമുള്ള ആളുകളിൽ നിന്ന് രാജ്യസ്‌നേഹം പ്രതീക്ഷിക്കരുതെന്നായിരുന്നു പ്രഗ്യ പറഞ്ഞത്.
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് വിളിച്ച പ്രഗ്യയുടെ പ്രസ്താവനകൾ എല്ലാകാലത്തും വിവാദം സൃഷ്ടിക്കുന്നവയായിരുന്നു.
Discussion about this post