ന്യൂഡൽഹി: ഇന്ത്യയുടെ അതിർത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ലോകത്തിന് പോലും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലഡാക്കിൽ നമ്മുടെ പ്രദേശങ്ങൾ മോഹിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പറഞ്ഞു.
ധീരരായ രക്തസാക്ഷികൾക്ക് ഇന്ത്യ പ്രണാമം അർപ്പിക്കുന്നു. അവർ എപ്പോഴും ഇന്ത്യയെ സുരക്ഷിതമായി കാക്കുന്നു. അവരുടെ ധീരത എപ്പോഴും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളികൾ എപ്പോൾ അവസാനിക്കുമെന്നാണ് ആളുകളിപ്പോൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇത് നിരവധി വെല്ലുവിളികളുടെ ഒരു വർഷമാണെന്ന് അവർ കരുതുന്നു. ഇവിടെ നിരവധി വെല്ലുവിളികൾ ഉണ്ടാകാം, പക്ഷേ നമ്മൾ എല്ലായ്‌പ്പോഴും അവയെ മറികടന്നുവെന്ന് നമ്മുടെ ചരിത്രം കാണിക്കുന്നു.
വെല്ലുവിളികൾക്കുശേഷം നമ്മൾ കൂടുതൽ ശക്തരായിട്ടുണ്ട്. ശക്തമായ സാംസ്‌കാരിക ധർമ്മചിന്തയാൽ നയിക്കപ്പെടുന്ന ഇന്ത്യ വെല്ലുവിളികളെ വിജയമാക്കി മാറ്റി. ഇത്തവണയും അങ്ങനെ ചെയ്യും. ഇന്ത്യയുടെ ശക്തിയും സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും ലോകം കണ്ടതാണ്. ലഡാക്കിൽ നമ്മെ വെല്ലുവിളിച്ചവർക്ക് മതിയായ മറുപടി നൽകിയിട്ടുണ്ട്. നമ്മുടെ ധീരന്മാർ വീരമൃത്യു വരിച്ചുവെങ്കിലും എതിരാളികളെ വിജയിക്കാൻ അനുവദിച്ചിട്ടില്ല. അവരുടെ നഷ്ടത്തിന്റെ വേദന നാം അനുഭവിക്കുന്നു. അവരുടെ ധീരത ഇന്ത്യയുടെ ശക്തിയാണ്’ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post