ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിവാഹ ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ‘കള്ളന്‍ വരന്റെ’ കൈയ്യില്‍ വിലങ്ങ് അണിയിച്ച് പോലീസ്

ചൊവ്വാഴ്ച്ച സുനില്‍ദോത്തിയുടെ വിവാഹ ഘോഷയാത്രയ്ക്കിടയിലായിരുന്നു അറസ്റ്റ്.

മുംബൈ: ബൈക്കിലെത്തി മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ വിവാഹ ദിനത്തില്‍ വരനെ പൊക്കി പോലീസ്. നവവരനെയും സുഹൃത്തിനെയും ആണ് വിവാഹ ഘോഷയാത്രയ്ക്കിടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അജയ് സുനില്‍ ദോത്തി, അല്‍ത്താഫ് മിശ്രയയും ആണ് പിടിയിലായത്. മുംബൈ സ്വദേശികളാണ് ഇരുവരും.

ചൊവ്വാഴ്ച്ച സുനില്‍ദോത്തിയുടെ വിവാഹ ഘോഷയാത്രയ്ക്കിടയിലായിരുന്നു അറസ്റ്റ്. പോലീസെത്തുമ്പോള്‍ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു അല്‍ത്താഫ്. ബൈക്കിലെത്തിയ ഇരുവരും വഴിയരികിലൂടെ മകളോടൊപ്പം നടന്നുപോകുകയായിരുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. അമര്‍ മഹാല്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച്ച രാവിലെ 9.30 നാണ് സംഭവം.

10000 രൂപ വിലമതിയ്ക്കുന്നതാണ് ഫോണ്‍. ബൈക്കിന്റെ നമ്പര്‍ പ്ലെയ്റ്റ് സെല്ലോടേപ്പ് ഉപയോഗിച്ചായിരുന്നു മോഷണം. തന്റെ മൊബൈല്‍ മോഷ്ടിക്കപ്പെട്ടുവെന്ന് കാണിച്ച് യുവതി പോലീസ് സ്റ്റേഷനിലെത്തി സംഭവ ദിവസം തന്നെ പരാതി നല്‍കി. സംഭവസ്ഥലത്തിന്റെ സമീപത്തുള്ള സിസിടിവികളില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് സംഭവത്തിന് പിന്നില്‍ സുനില്‍ ദോത്തിയും അല്‍ത്താഫുമാണെന്ന് കണ്ടെത്തി. ഇവര്‍ ഫോണ്‍ വിറ്റതായും പോലീസ് അന്വേഷണത്തിലും തെളിഞ്ഞു. ഇതോടെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version