മുംബൈ: മുംബൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന് (83) ആണ് മരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. നിരവധി മലയാളികളാണ് രോഗബാധിതരായി മഹാരാഷ്ട്രയില്‍ മരിച്ചത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 5,024 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 175 പേര് മരിച്ചു. സംസ്ഥാനത്ത് നിലവില്‍ 65,829 ആക്ടീവ് കേസുകളാണുള്ളത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.
അതേ സമയം പുതുച്ചേരിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് ഉള്‍പ്പടെ കൊവിഡ് പരിശോധന നടത്തും.
Discussion about this post