ചെന്നൈ: തമിഴിനാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3645 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 74622 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 46 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 957 ആയി ഉയര്‍ന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 32305 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം പുതുതായി 445 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 11005 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 3905 ആക്ടീവ് കേസുകളാണ് ഉള്ളത്. 180 പേരാണ് ഇതുവരെ വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
അതേസമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3460 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 77240 ആയി ഉയര്‍ന്നു. 63 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 2492 ആയി ഉയര്‍ന്നു.
Tamil Nadu reports 3,645 new #COVID19 cases, taking the state's total to 74,622 out of which 32,305 are active cases. 46 deaths reported over the last 24 hours, total fatalities 957: State Health Department pic.twitter.com/c4UetDtpuF
— ANI (@ANI) June 26, 2020
Discussion about this post