ഹൈദരാബാദ്: ഹൈദരാബാദിലും കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടുത്തെ വ്യാപാരികള്‍.
ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെയും സെക്കന്ദരാബാദിലെയും വ്യാപാരി സമൂഹമാണ് കോവിഡ് വ്യാപനം രൂക്ഷമായതോടെ കൂട്ടായി ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത്. ഇതനുസരിച്ച് വരുന്ന ഞായറാഴ്ച മുതല്‍ ജൂലൈ എട്ടുവരെ കടകള്‍ അടച്ചിടാനാണ് തീരുമാനം.
ചാര്‍മിനാറിന്റെ പരിസരത്തുള്ള ലോകപ്രശസ്തമായ ലാഡ് ബസാര്‍(വള വില്പന കമ്പോളം ) ബീഗം ബസാര്‍, റാണിഗഞ്ചിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ അടച്ചിടും. ഹൈദരാബാദില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഏതാനും ദിവസങ്ങളായി 800ന് മുകളിലാണ് കോവിഡ് കേസുകള്‍.
പൊതുജനങ്ങള്‍ കച്ചവട കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം ഏറാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് വ്യാപാരി സമൂഹം സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം മാത്രം ഹൈദരാബാദില്‍774 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഏഴ് പേര് രോഗംബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 237 ആയി ഉയര്‍ന്നു. ആകെ 7436 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
Discussion about this post