ഗുവാഹട്ടി: അസമില്‍ കൊവിഡ് വ്യാപിക്കുന്നു. ഈ സാഹചര്യത്തില്‍ വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനായി ഗുവാഹട്ടിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനു പുറമെ അസമിലുടനീളം രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരാണ് ഈ കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതല്‍ ഗുവാഹട്ടി നഗരം ഉള്‍പ്പെടുന്ന കാമരൂപ് മെട്രോപൊളിറ്റന്‍ ജില്ല മുഴുവന്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണാകും. ഇതിനു പുറമെ അസമിലെ നഗരപ്രദേശങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ ലോക്ക്ഡൗണും നടപ്പിലാക്കും
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വൈറസ്ബാധ ഏറ്റവും കൂടുതല്‍ ബാധിച്ചതും അസമിനെയാണ്. നിലവില്‍ അസമില്‍ 6300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പത് പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്.
Discussion about this post