ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. ജൂലായ് 15-ന് 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് പുതിയതായി ഇറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
‘ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും’ വിജ്ഞാപനത്തില്‍ പറയുന്നു.
ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ അസെസ്മെന്റ് പരിഗണിച്ചാകും മൂല്യനിര്‍ണ്ണയം നടക്കുക. ഇതിനു പുറമെ, മാര്‍ക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പരീക്ഷ നടത്തുകയും ചെയ്യും.