മുംബൈ: രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4841 പേര്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 192 പേരാണ്. ഇതോടെ മരണസംഖ്യ 6931 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 63342 ആക്ടീവ് കേസുകളാണ് ഉള്ളത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 77453 ആയി ഉയര്‍ന്നിട്ടുണ്ട്.
മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1365 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 70990 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 4060 ആയി ഉയര്‍ന്നു.
അതേസമയം തമിഴ്നാട്ടിലും വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം 3509 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 70,977 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ 45 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 911 ആയി. ഏതാനും ദിവസങ്ങളായി 2000 നു മുകളിലാണ് തമിഴ്നാട്ടില്‍ ഓരോ ദിവസവും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം
192 deaths, 4841 new cases of COVID-19 & 3661 recoveries reported in Maharashtra today; the total number of active cases in the state is now 63342. The death toll is at 6931 & the death rate is at 4.69%: State Health Department https://t.co/nd5KkRXJhX
— ANI (@ANI) June 25, 2020
Discussion about this post