മുംബൈ: സായിബാബ ട്രസ്റ്റില്‍ നിന്നും 500 കോടി വായ്പയെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍. ജലസേചന പദ്ധതി പൂര്‍ത്തിയാക്കുന്നതിനായിട്ടാണ് വായ്പയെടുത്തത്. അഹ്മദ് നഗര്‍ ജില്ലയിലെ നീല്‍വാന്‍ഡെ ഇറിഗേഷന്‍ പ്രൊജക്ട് പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് വായ്പ.
വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി നിശ്ചയിച്ചിട്ടില്ല. പലിശ രഹിത വായ്പയായാണ് സാമ്പത്തിക ഞെരുക്കമനുഭവപ്പെടുന്ന സര്‍ക്കാരിന് ട്രസ്റ്റ് പണം കൈമാറുന്നത്. വായ്പക്കായി ക്ഷേത്ര ട്രസ്റ്റിനെ സമീപിച്ച വിവരം ബിജെപി സ്ഥിരീകരിച്ചു. ക്ഷേത്ര ട്രസ്റ്റിനെ സമീപിച്ചുവെന്നും അവര്‍ വായ്പ നല്‍കാമെന്ന് അറിയിച്ചതായും ബിജെപി നേതാവ് സുരേഷ് ഹവാരെയും പറഞ്ഞു.
1200 കോടി രൂപയ്ക്കാണ് നീല്‍വാന്‍ഡെ പദ്ധതി. പദ്ധതിക്കായി രണ്ട് ഘട്ടങ്ങളിലായി 300, 400 കോടിരൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ബാക്കി വരുന്ന 500 കോടിയാണ് ഇപ്പോള്‍ കടമെടുത്തിരിക്കുന്നത്. തീര്‍ത്ഥാട സീസണ്‍ ആരംഭിച്ചതിനാല്‍ പ്രതിദിനം 3.5 ലക്ഷം തീര്‍ത്ഥാടകരാണ് ഷിര്‍ദിയിലെത്തുന്നത്. ഷിര്‍ദി ഉള്‍പ്പെടുന്ന മേഖലയില്‍ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.