ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി രാജു ആണ് മരിച്ചത്. കേരള ഹൗസിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധമൂലം മരിക്കുന്ന മലയാളികളുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു.
അതേസമയം രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വൈറസ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3788 പേര്‍ക്കാണ്. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 70000 കവിഞ്ഞു. ഇതുവരെ 70390 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഇതുവരെ 2365 പേരാണ് മരിച്ചത്. അതേസമയം നാളെ മുതല്‍ രോഗവ്യാപനതോത് കണ്ടെത്താന്‍ സെറോളജിക്കല്‍ സര്‍വേ തുടങ്ങമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ജൂലൈ ആറിന് സര്‍വേ പൂര്‍ത്തിയാക്കും. ഇരുപതിനായിരം സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം.
Discussion about this post