മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3890 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 142900 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 208 പേരാണ് ണരിച്ചത്. ഇതോടെ മരണസംഖ്യ 6739 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മുംബൈയില്‍ കഴിഞ്ഞ ദിവസം 1144 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 69625 ആയി ഉയര്‍ന്നു. 38 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3962 ആയി ഉയര്‍ന്നു.
അതേസമയം തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം പുതുതായി 2865 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67,468 ആയി. 33 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 866 ആയി ഉയര്‍ന്നു.
208 deaths & 3890 new cases of COVID-19 reported in Maharashtra today; the total number of positive cases in the state is now 1,42,900, deaths 6739: State Health Department pic.twitter.com/UtB0dYBOKZ
— ANI (@ANI) June 24, 2020
Discussion about this post