കൊല്‍ക്കത്ത: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബംഗാള്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗണ്‍ നീട്ടിയ വിവരം അറിയിച്ചത്.
സംസ്ഥാനത്ത് ജൂലായ് 31 വരെ സ്കൂളുകളും കോളേജുകളും തുറക്കില്ല. ട്രെയിന്‍, മെട്രോ ട്രെയിന്‍ സര്‍വീസുകളും ഈ കാലയളവില്‍ ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബംഗാളില്‍ പുതുതായി 445 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 15173 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 591 ആയി ഉയര്‍ന്നു.
Discussion about this post