ഇത്തവണ പ്രസിഡന്റ് മാറിയില്ല, പക്ഷേ ഭൂപടം മാറി; ചൈനക്ക് എതിരായ പ്രതിഷേധത്തില്‍ അമേരിക്കന്‍ ഭൂപടം ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍

കൊല്‍ക്കത്ത; ചൈനക്ക് എതിരായ പ്രതിഷേധത്തില്‍ അമേരിക്കന്‍ ഭൂപടം ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍. ഗല്‍വാന്‍ താഴ് വരയിലെ ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ചൈനീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിലാണ് അമേരിക്കയുടെ ഭൂപടം ഉപയോഗിച്ചത്.

ചൈനയെ ബഹിഷ്‌കരിക്കുക എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ടിക്ക്‌ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷന്റെയും മൊബൈല്‍ ഫോണിന്റെയും ചിത്രങ്ങളും ബാനറില്‍ ഉപയോഗിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റിന്റെ ഫോട്ടോയും ഈ ബാനറിലുണ്ട്. എന്നാല്‍ ഉപയോഗിച്ച ഭൂപടമാണ് മാറിയത്. അമേരിക്കയുടെ ഭൂപടമാണ് ബാനറില്‍ ഉപയോഗിച്ചിരിക്കുന്നത്.


ഭൂപടം മാറിയുള്ള ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെ പശ്ചിമ ബംഗാളില്‍ തന്നെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ചൈനീസ് പ്രസിഡന്റിന്റെ ചിത്രത്തിനു പകരം ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ ചിത്രം ഉപയോഗിച്ചതും പരിഹാസത്തിന് ഇടയാക്കിയിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് പ്രതിഷേധത്തിനിടെ കോലത്തിലെ ചിത്രം മാറിപ്പോയിരുന്നത്. ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വീണ്ടും അമളി പറ്റിയത്.

Exit mobile version