ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണവും ഇന്ധനവിലയും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി എംപി.
മോഡി സര്‍ക്കാര്‍ അണ്‍ലോക്ക് ചെയ്തത് കൊറോണ വ്യാപനവും ഇന്ധന വിലയുമാണെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
നിവലില്‍ രാജ്യത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 4.56 ലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ പതിനെട്ട് ദിവസമായി രാജ്യത്ത് ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം.
मोदी सरकार ने कोरोना महामारी और पेट्रोल-डीज़ल की क़ीमतें “अन्लॉक” कर दी हैं। pic.twitter.com/ty4aeZVTxq
— Rahul Gandhi (@RahulGandhi) June 24, 2020
Discussion about this post