കൊല്‍ക്കത്ത: കൊവിഡ് 19 വൈറസ് ബാധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമൊനാഷ് ഘോഷ് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് തമൊനാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് പശ്ചിമബംഗാളിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അതിനിടെ രോഗം മൂര്‍ച്ഛിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
ബുധനാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. സൗത്ത് 24 പര്ഗാനയില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. എംഎല്‍എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു. 35 വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന തമൊനാഷ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ആത്മാര്‍ഥമായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണെന്നും മമത അനുസ്മരിച്ചു.