ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 15968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 456183 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 465 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 14476 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 183022 ആക്ടീവ് കേസുകളാണ് ഉള്ളത്. 258685 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3214 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 139010 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 248 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 6531 ആയി ഉയര്‍ന്നു. ഇതുവരെ 69631 പേരാണ് രോഗമുക്തി നേടിയത്.
മുംബൈയില്‍ മാത്രം പുതുതായി 846 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 68481 ആയി ഉയര്‍ന്നു. 42 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 3842 ആയി ഉയര്‍ന്നു.
അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ദിവസം 2516 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 64,603 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 39 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 833 ആയി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് തലസ്ഥാനമായ ചെന്നൈയിലാണ്. ചെന്നൈയില്‍ വൈറസ് ബാധ രൂക്ഷമായി തുടരുകയാണ്. 1380 പേര്‍ക്ക് ചെന്നൈയില്‍ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചു. 44,203 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്
465 deaths and highest single-day spike of 15968 new #COVID19 positive cases reported in India in last 24 hrs.
Positive cases in India stand at 456183 including 183022 active cases, 258685 cured/discharged/migrated & 14476 deaths: Ministry of Health pic.twitter.com/ubjIQ9ThvW
— ANI (@ANI) June 24, 2020