ഡല്‍ഹിയില്‍ പുതിയ കോവിഡ് ആശുപത്രി: പത്തുദിവസത്തിനകം പ്രവര്‍ത്തന സജ്ജമാക്കും; അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പുതിയ കോവിഡ് ആശുപത്രി സ്ഥാപിക്കുമെന്ന് അമിത് ഷാ. ആയിരം കിടക്കകളും 250 ഐസിയു ബെഡുകളും ഉള്ള ആശുപത്രി പത്തുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് അമിത് ഷാ അറിയിച്ചു.

കരസേനയ്ക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല. ഡിആര്‍ഡിഓ, ടാറ്റാ ട്രസ്റ്റാണ് സ്ഥാപനം പണിയുക. ഡല്‍ഹിയില്‍ ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്നലെ തള്ളിയിരുന്നു. നിലവില്‍ ഏഴായിരം കിടക്കകള്‍ ഒഴിവുണ്ടെന്നും ആറായിരം രോഗികള്‍ മാത്രമാണ് ആശുപത്രിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓക്‌സിജന്‍ സഹായത്തിന് സംവിധാനം ഒരുക്കുമെന്നും കെജരിവാള്‍ അറിയിച്ചു. ഡല്‍ഹിയില്‍ കോവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കിയെന്നും അരവിന്ദ് കെജരിവാള്‍ ഇന്നലെ അറിയിച്ചിരുന്നു. എല്ലാവര്‍ക്കും പരിശോധനക്കുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം. രോഗമുക്തി നേടുന്നവരുടെ ശതമാനം കൂടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version