ബംഗളൂരു: കര്‍ണാടക മന്ത്രിയുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.കര്‍ണാടക ആരോഗ്യ, വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ പിതാവിനും ഭാര്യക്കും മകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മന്ത്രിയുടെ പിതാവിന് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് ഭാര്യക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചത്. അതേസമയം മന്ത്രിയുടെ രണ്ട് ആണ്‍മക്കളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
മന്ത്രിയുടെ പിതാവിന് പരിചാരകനില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവായതോടെ മന്ത്രിയേയും പരിശോധനയ്ക്ക് വിധേയനാക്കും. അതേസമയം ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഓഫീസ് താത്കാലികമായി അടച്ചിരിക്കുകയാണ്. ഓഫീസ് ഇന്ന് അണുവിമുക്തമാക്കും