ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തുടര്‍ച്ചയായ വിമര്ശങ്ങളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. ഇപ്പോഴിതാ മോഡിക്കെതിരെ പുതിയ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍.
ഈ സംഘര്‍ഷത്തിനിടയിലും ചൈന എന്തിനാണ് നരേന്ദ്രമോഡിയെ പുകഴ്ത്തുന്നത് എന്നാണ് രാഹുലിന്റെ ചോദ്യം. ട്വിറ്ററിലൂടെയാണ് രാഹുല്‍ മോഡിയെ വിമര്‍ശിച്ചത്. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയും ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
‘നമ്മുടെ സൈനികരെ വധിച്ചത് ചൈനയാണ്, നമ്മുടെ ഭൂമി കവര്‍ന്നത് ചൈനയാണ്. എന്നിട്ടും മോഡിയെ ചൈന പുകഴ്ത്തുന്നത് എന്തിന്?’ എന്ന് രാഹുല്‍ ചോദിക്കുന്നു. ട്വീറ്റില്‍ മോഡിയുടെ പ്രസംഗത്തെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങള്‍ എന്ന ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയും ചേര്‍ത്തിട്ടുണ്ട്.
ഇന്ത്യയുടെ അതിര്‍ത്തി കടന്ന് ആരും വന്നിട്ടില്ലെന്നും ഒരു പോസ്റ്റും ആരു കയ്യേറിയിട്ടില്ലെന്നും പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോഡിയെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തി. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നും രാഹുല്‍ ചോദിച്ചു.
China killed our soldiers.
China took our land.Then, why is China praising Mr Modi during this conflict? pic.twitter.com/iNV8c1cmal
— Rahul Gandhi (@RahulGandhi) June 22, 2020
Discussion about this post