മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര് വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3721 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്്ട്രയില്‍ വൈറസ് ബധിതരുടെ എണ്ണം 1,35,796 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 6283 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1962 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 67706 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 61793 ആക്ടീവ് കേസുകളാണ് ഉള്ളതെന്നാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.
മുംബൈയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 1128 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 67635 ആയി. 20 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3735 ആയി ഉയര്‍ന്നു.
3721 new cases, 62 deaths and 1962 discharged cases have been reported in Maharashtra today. Number of total cases rise to 135796 including 67706 recovered cases, 6283 deaths and 61793 active cases: State Health Department pic.twitter.com/7CWKwVnG2y
— ANI (@ANI) June 22, 2020
Discussion about this post