ലാഹോര്‍: ഇന്ത്യ-പാകിസ്താന്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സാനിയ മിര്‍സയുമായുള്ള വിവാഹത്തെ ബാധിച്ചിട്ടില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരം ശുഹൈബ് മാലിക്. പാകിസ്താന്‍ പാഷന്‍ ഡോട്ട് നെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മാലികിന്റെ തുറന്ന് പറച്ചില്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അത്ര സുഖകരമല്ലാത്ത ബന്ധം ഒരു ഇന്ത്യന്‍ കായികതാരത്തെ വിവാഹം ചെയ്യുമ്പോള്‍ ആശങ്കപ്പെടുത്തിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2008 ഏപ്രില്‍ 12 നായിരുന്നു സാനിയ-മാലിക് വിവാഹം.
മാലികിന്റെ വാക്കുകള്‍;
ഒരാളെ നമ്മള്‍ വിവാഹം ചെയ്യുമ്പോള്‍ പങ്കാളി എവിടെനിന്നുള്ള ആളാണെന്നതോ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളോ രാഷ്ട്രീയ വിഷയങ്ങളോ എന്തിന് പരിഗണിക്കണം. അതു നമ്മുടെ മേഖലയല്ല. ഒരാളെ നാം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നെങ്കില്‍ ആകെ പരിഗണിക്കേണ്ടത് ആ വ്യക്തിയെ മാത്രമാണ്. അല്ലാതെ അവര്‍ ഏതു രാജ്യക്കാരിയാണ് എന്നതല്ല. കുറച്ചുകൂടി വിശാലമായി പറഞ്ഞാല്‍ എനിക്ക് ഇന്ത്യക്കാരായ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടുതന്നെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഒരു വിധത്തിലും ബാധിക്കാറില്ല. മാത്രമല്ല, ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല.