ശ്രീനഗര്‍: രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ജൂണ്‍ 5 ന് ശേഷം നിയന്ത്രണ രേഖയില്‍ മരിക്കുന്ന നാലാമത്തെ സൈനികനാണ് ഇദ്ദേഹം. അതിര്‍ത്തിയില്‍ പൂഞ്ച്, കൃഷ്ണഘട്ട് മേഖലയിലും പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പൂഞ്ചിലെ കൃഷ്ണ ഘട്ടിയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നാണ് പ്രതിരോധ വക്താവ് വ്യക്തമാക്കിയത്.
അതേസമയം അനന്ത് നാഗില്‍ സൈന്യവും ഭീകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പുലര്‍ച്ചെ മൂന്നരയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെരിനാഗ് കപ്രന്‍ വനമേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് മൂന്ന് ഭീരകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.
One Indian Army jawan has lost his life in the ceasefire violation by Pakistan Army in the Nowshera sector (J&K) along the Line of Control (LoC). pic.twitter.com/c5LzirX1Wc
— ANI (@ANI) June 22, 2020
Discussion about this post