ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ. മോഡി മനുഷ്യരുടെ മാത്രമല്ല ദേവന്മാരുടെയും നേതാവാണെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് നഡ്ഡ പറഞ്ഞു.
യഥാര്‍ഥത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘സറണ്ടര്‍ മോഡി’യാണെന്നാണ് രാഹുല്‍ഗാന്ധി നേരത്തെ ട്വിറ്ററിലൂടെ പരിഹസിച്ചത്. ചൈനയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആരോപിക്കുന്ന ജപ്പാന് ടൈംസിന്റെ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം.
ഇതിന് പിന്നാലെയാണ് രാഹുലിന് മറുപടിയുമായി ജെപി നഡ്ഡ രംഗത്തെത്തിയത്. ‘ദൈവം പോലും നിങ്ങള്‍ക്ക് (കോണ്‍ഗ്രസിന്) ഒപ്പമില്ല. നരേന്ദ്ര മോഡി സുരേന്ദര്‍ മോഡിയാണെന്ന് നിങ്ങള്‍ പറയുന്നു. അതിനര്‍ഥം മോഡി ജനങ്ങളുടെ മാത്രമല്ല, ദേവന്മാരുടെയും നേതാവാണെന്നാണ്. ദേവന്മാരുടെ ഭാഷ നിങ്ങള്‍ മനസിലാക്കണം’ – നഡ്ഡ പറഞ്ഞു.
ഉത്തര്‍പ്രദേശ് ജന്‍ സംവാദ് വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് നഡ്ഡ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതമാണെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടി സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുകയാണെന്നും നഡ്ഡ പറഞ്ഞു.
Discussion about this post