നിങ്ങളുടെ പ്രസ്താവനകള്‍ നിങ്ങളെ തന്നെ തുറന്നുകാണിക്കുന്നു; പാകിസ്താന്റെ ഗൂഗ്ലിയില്‍ ഇന്ത്യ വീഴില്ലെന്ന് സുഷമാ സ്വരാജ്

നിങ്ങള്‍ ഗൂഗ്ലി മാത്രം കളിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഗൂഗ്ലിയില്‍ ഞങ്ങള്‍ കുടുങ്ങില്ല.

ന്യൂഡല്‍ഹി: പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്ന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പാക് മന്ത്രിയുടെ ഗൂഗ്ലി പ്രയോഗം സിക്ക് വംശജരോടുള്ള അനാദരവാണെന്ന് സുഷമ സ്വരാജ് തുറന്നടിച്ചു. കര്‍താര്‍പുര്‍ ഇടനാഴി തറക്കല്ലിടല്‍ ചടങ്ങില്‍ ഇന്ത്യയില്‍നിന്നും മന്ത്രിമാര്‍ പങ്കെടുത്തത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഗൂഗ്ലിയുടെ ഫലമായിരുന്നെന്നായിരുന്നു ഖുറേഷിയുടെ പ്രസ്താവന.

നിങ്ങളുടെ പ്രസ്താവനകള്‍ നിങ്ങളെത്തന്നെ തുറന്നുകാട്ടുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തിരിച്ചടിച്ചു. ഇത് കാണിക്കുന്നത് നിങ്ങള്‍ക്ക് സിക്കുകാരുടെ വികാരത്തോട് ഒരുതരത്തിലുമുള്ള ബഹുമാനവും ഇല്ലെന്നാണ്. നിങ്ങള്‍ ഗൂഗ്ലി മാത്രം കളിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഗൂഗ്ലിയില്‍ ഞങ്ങള്‍ കുടുങ്ങില്ല.

തങ്ങളുടെ രണ്ട് മന്ത്രിമാര്‍ കര്‍താര്‍പുര്‍ സാഹിബില്‍ എത്തിയത് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനായിരുന്നെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ഇമ്രാന്‍ ഗൂഗ്ലി എറിഞ്ഞു. ഇന്ത്യ രണ്ട് മന്ത്രിമാരെ ഇവിടേക്ക് അയച്ചു എന്നായിരുന്നു ഖുറേഷിയുടെ പ്രസ്താവന.

Exit mobile version