മുംബൈ: 19 നിലകളുള്ള ആഡംബര ഫ്ളാറ്റ് കൊവിഡ് ആശുപത്രിയാക്കാന്‍ വിട്ടു നല്കി മുംബൈയിലെ വ്യവസായി. പുതിയതായി നിര്‍മ്മിച്ച കെട്ടിടമാണ് കൊവിഡ് ആശുപത്രിയാക്കാന്‍ വിട്ടു നല്‍കിയത്. സംസ്ഥാനം കൊവിഡിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടെയാണ് വ്യവസായി സഹായ ഹസ്തവുമായെത്തിയത്.
ഷീജി ശരണ്‍ ഡെവലപ്പേഴ്സ് എന്ന സ്ഥാപനം നടത്തുന്ന മെഹുല്‍ സാങ്വി എന്നയാളാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്. ഫ്ളാറ്റ് വാങ്ങിയവരുടെ അനുവാദത്തോടെയാണ് താന്‍ കെട്ടിടം കൊവിഡ് രോഗികളെ ചികിത്സിക്കാനായി നല്‍കിയതെന്ന് സാങ്വി പറയുന്നു. മുംബൈ മാലാടിലെ എസ്വി റോഡിലാണ് പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
130 ഫ്ളാറ്റുകള്‍ അടങ്ങിയ 19 നില കെട്ടിടം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് കൈമാറാന്‍ ഒരുങ്ങുമ്പോഴാണ് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നത്. 300 കൊവിഡ് പോസിറ്റീവ് രോഗികളെ ഫ്ളാറ്റിലേക്ക് മാറ്റിക്കഴിഞ്ഞു. ഒരു ഫ്ളാറ്റില്‍ നാല് രോഗികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള ചികിത്സയും ഇവിടെ നടത്തി വരുന്നുണ്ട്.
Discussion about this post