ശ്രീനഗര്‍: ശ്രീനഗറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ സദിബല്‍ സൗറയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്. സുരക്ഷാസേന ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്നാണ് നടന്ന വെടിവെയ്പ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ 2019 ല്‍ ബിഎസ്എഫ് ജവാന്മാര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ പങ്കാളികളായവരാണ് എന്നാണ് ജമ്മുകാശ്മീര്‍ പോലീസ് അറിയിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങളടക്കം റദ്ദാക്കി മേഖലയില്‍ ഇന്ന് രാവിലെ മുതല്‍ സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു.
J&K: 3 terrorists killed in encounter which began in Srinagar's Zadibal following a cordon & search operation launched there, by joint troops of CRPF Valley QAT (Quick Action Team), 115 Bn, 28Bn CRPF and J&K Police. Search operation underway.(Visuals deferred by unspecified time) pic.twitter.com/BQC8OjmeFv
— ANI (@ANI) June 21, 2020
Discussion about this post