ന്യൂഡല്‍ഹി: പുരാതന ശാസ്ത്രമായ യോഗ ലോകത്തിന് ഇന്ത്യ നല്‍കിയ മഹത്തായ സംഭാവനയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അന്താരാഷ്ട്രാ യോഗാ ദിനത്തില്‍ തന്റെ യോഗ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം.
‘എല്ലാവര്‍ക്കും അന്താരാഷ്ട്ര യോഗാദിന ആശംസകള്‍. പുരാതന ശാസ്ത്രമായ യോഗ ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവനയാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ യോഗ സ്വീകരിക്കുന്നതില്‍ വലിയ സന്തോഷം. ക്ലേശങ്ങളുടെ ഈസമയത്ത്, പ്രത്യേകിച്ച് കൊവിഡ് 19 മൂലം കഷ്ടപ്പെടുമ്പോള്‍, യോഗ ചെയ്യുന്നത് ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കും’ എന്നാണ് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചത്.
Greetings on #InternationalYogaDay.
The ancient science of Yoga is India’s great gift to the world.
Glad to see more and more people adopting it.
Amid stress and strife, especially with #Covid19, practicing Yoga can help keep the body fit and mind serene. pic.twitter.com/1ZGqsTnn4A
— President of India (@rashtrapatibhvn) June 21, 2020