മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പതുതായി രോഗം സ്ഥിരീകരിച്ചത് 3874 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 128205 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 160 പേരാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5984 ആയി ഉയര്‍ന്നു.
അതേസമയം രാജ്യതലസ്ഥാനത്തും കൊവിഡ് രോഗകളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 56746 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരാണ് ഡല്‍ഹിയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2112 ആയി.
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,396 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 38 പേര്‍ക്കാണ് വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 24,822 എണ്ണം സജീവ കേസുകളാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 704 ആയതായി തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ 33,231 സാമ്പിളുകളാണ് പരിശോധിച്ചത്.
160 deaths and highest single-day rise of 3874 new #COVID19 cases reported in Maharashtra today; the total number of positive cases in the state is now 1,28,205. The death toll is at 5,984: State Health Department pic.twitter.com/gB50ASW3Ui
— ANI (@ANI) June 20, 2020