ന്യൂഡല്‍ഹി: തുടര്‍ച്ചയായി പതിനഞ്ചാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 57 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഡീസലിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. പതിനഞ്ച് ദിവസം കൊണ്ട് പെട്രോളിന് എട്ട് രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 8 രൂപ 43 പൈസയും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചത് കൊണ്ടാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ടി വരുന്നത് എന്നാണ് എണ്ണക്കമ്പനികളുടെ വാദം. ജൂണ്‍ 30 വരെ ഇന്ധന വില വര്‍ധനവ് തുടരുമെന്നാണ് വിലയിരുത്തല്‍.
2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 12 പ്രാവശ്യമാണ് ഇന്ധന തീരുവ വര്‍ധിപ്പിച്ചത്. പെട്രോളിന്റെ തീരുവ ലിറ്ററിന്10 രൂപയും ഡീസലിന് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതിനിടയില്‍ വെറും രണ്ട് തവണ മാത്രമാണ് തീരുവയില്‍ കുറവ് വരുത്തിയത്. അതേസമയം കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും വര്‍ധിച്ചത് സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധന വിലവര്‍ധനവ് കാരണം അവശ്യ സാധനങ്ങള്‍ക്കടക്കം വില വര്‍ധിക്കുമോ എന്ന ആശങ്കയിലാണ്
Discussion about this post