പാറ്റ്ന: ബീഹാറില്‍ ദളിത് യുവതിയെ നഗ്നയാക്കി നടത്തിച്ച കേസില്‍ 20 പ്രതികള്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. അഞ്ച് പ്രതികള്‍ക്ക് 7 വര്‍ഷവും മറ്റുള്ളവര്‍ക്ക് രണ്ട് വര്‍ഷം വീതവുമാണ് ശിക്ഷ വിധിച്ചത്.
ആഗസ്റ്റ് 20നാണ് കേസിന് ആസ്പദമായ സംഭവം. പ്രദേശത്തെ വിമലേഷ് ഷാ എന്ന യുവാവിന്റെ കൊലപാതകത്തില്‍ യുവതിയ്ക്ക് പങ്കുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. നവംബര്‍ 28ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. പ്രതികളെ എസ്സി-എസ്ടി ആക്ടിന് കീഴിലും കുറ്റക്കാരാണെന്ന് വിധിച്ചിട്ടുണ്ട്.
Discussion about this post