കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ബംഗാള്‍ ആരോഗ്യ വകുപ്പാണ് ഇക്കാര്യം പുറത്ത് വിട്ടത്.
സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ സ്നേഹാശിഷിന്റെ പരിശോധനാഫലം നെഗറ്റീവായിരുന്നു. എങ്കിലും അദ്ദേഹത്തോട് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പിന്റേതാണ് നിര്‍ദേശം. സ്നേഹാശിഷിന്റെ മോമിന്പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെല്ലാം നഗരത്തിലെ ഒരു സ്വകാര്യ നെഴ്സിങ് ഹോമില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയും ചെയ്തു. അതേസമയം, രോഗം സ്ഥിരീകരിച്ചവരാരും തന്നെ സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബവീട്ടിലായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post