ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14516 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 395048 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 375 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 12948 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 168269 കേസുകളാണ് ഉള്ളത്. ഇതുവരെ 213831 പേരാണ് രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
അതേസമയം തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2115 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 61 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 666 ആയി ഉയര്‍ന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 23,509 പേരാണ് ചികിത്സയിലുള്ളത്. 1630 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതുവരെ 30271 പേരാണ് രോഗമുക്തി നേടിയത്.
India reports the highest single-day spike of 14516 new #COVID19 cases and 375 deaths in last 24 hours. Total number of positive cases now stands 395048 at including 168269 active cases, 213831 cured/discharged/migrated & 12948 deaths: Ministry of Health & Family Welfare pic.twitter.com/41TX8aorak
— ANI (@ANI) June 20, 2020
Discussion about this post